കേപ്പ്ടൗണ്‍: ദക്ഷിണാഫ്രിക്കയിലെ ഗോത്ര വര്‍ഗത്തില്‍ പ്രചാരത്തിലുള്ള ലിംഗാംഗ്രം ഛേദിക്കുന്ന ചടങ്ങില്‍ 39 യുവാക്കള്‍ കൊല്ലപ്പെട്ടു. നൂറുകണക്കിന് യുവാക്കളാണ് താത്പര്യമില്ലാതെയും ഈ ചടങ്ങിനു നിന്നുകൊടുക്കാന്‍ നിര്‍ബന്ധിതരാകുന്നത്. തയാറാകാത്തവരെ ഗോത്രത്തില്‍ നിന്നു പുറത്താക്കുന്നതാണ് ഇവിടത്തെ രീതി.
മൂന്നാഴ്ച നീളുന്ന ആഘോഷമായാണ് ഈ പരിപാടി രണ്ടു വര്‍ഷം കൂടുമ്പോള്‍ സംഘടിപ്പിച്ചു വരുന്നത്. പരിശീലനം ലഭിച്ചിട്ടില്ലാത്ത മെഡിക്കല്‍ പ്രൊഫഷണലുകള്‍ മുതല്‍ ക്രിമിനല്‍ സംഘാംഗങ്ങള്‍ വരെയാണ് ലിംഗ ഛേദിക്കാന്‍ കത്തിയുമായി നില്‍ക്കുക. ആചാരത്തെ വ്യാപാരമാക്കി മാറ്റിയിരിക്കുകയാണ് മാഫിയകള്‍.
പലപ്പോഴും പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി നിര്‍ബന്ധമായി ലിംഗാംഗ്രം ഛേദിക്കുകയും അവരുടെ മാതാപിതാക്കളില്‍ നിന്ന് ബലമായി പണം വാങ്ങുകയും ചെയ്യുന്ന രീതി നിലനില്‍ക്കുന്നു.

Comments: